രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി. ചെടികളും റോഡുകളും മഞ്ഞിൽ മൂടിയ നിലയിലാണ്. ചുറ്റിലും തൂവെള്ള നിറം മാത്രമേ കാണാനാകൂ. ഇതിനിടയിൽ ബാരാമുള്ള– ബനിഹാൽ മേഖലയിൽ പാഞ്ഞുപോകുന്ന ട്രെയിനിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കശ്മീർ താഴ്‌വരകളിലെ മഞ്ഞുവീഴ്ച എന്ന കുറിപ്പോടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ പങ്കുവെക്കുകയും ചെയ്തു. ഒറ്റ നോട്ടത്തിൽ റെയിൽവേ ട്രാക്ക് ഏതാണെന്ന് പോലും കണ്ടെത്താൻ പറ്റാത്ത വിധം മഞ്ഞുവീണു കിടക്കുകയാണ്. കാശ്മീരിലേക്ക് ഇപ്പോൾ എത്തിയാൽ മികച്ച അനുഭവം സമ്മാനിക്കുമെന്ന് യാത്രികൻ രാജേഷ് കെ ആർ പറഞ്ഞു.
Comments are closed.