താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ടോറസ്, ടിപ്പർ വാഹനങ്ങൾക്കും നിയന്ത്രണം കർശനമാക്കി. ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതൽ 9 വരെയാണ് നിയന്ത്രണം. തിങ്കളാഴ്ചകളിൽ രാവിലെ 7 മുതൽ 9 വരെയും നിയന്ത്രണമുണ്ടാകും. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം കർശനമാക്കും. ദ്രുതകർമ സേനയുടെ സേവനവും ചുരത്തിലുടനീളം ഉറപ്പാക്കും. ചുരത്തിൽ ഗതാഗത കുരുക്ക് ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് അധികൃതർ ഗതാഗത നിയന്ത്രണം കർശനമാക്കിയത്. ബദൽ പാതയായ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നതായി കോഴിക്കോട് ജില്ലാ കലക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
Comments are closed.