കോട്ടപ്പടി ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു

മലപ്പുറം : ജില്ലാ സ്‌പോർട്സ് കൗൺസിലിന് കീഴിലെ കോട്ടപ്പടി ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2011, 2012 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം. മലപ്പുറം നഗരസഭയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്കായാണ് സെലക്ഷന്‍. ഫെബ്രുവരി 24ന് മലപ്പുറം എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ സെലക്ഷന്‍ നടത്തും. താൽപര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോൾ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ 6.30ന് റിപ്പോർട്ട് ചെയ്യണം.

Comments are closed.