പൊന്നാനിയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

തിരൂർ : തിരൂർ വെട്ടം സ്വദേശി വെട്ടത്തിൻ കരയിൽ ഹൗസ് വിക്രം മകൻ വിനു എന്ന് വിളിക്കുന്ന വിനയക് വിക്രം(23)നെയാണ് പൊന്നാനി പൊലീസ് ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്നിനാണ് പൊന്നാനി സ്വദേശിനിയും മാനസിക വെല്ലുവിളി നേരിടുന്നതുമായ 23ക്കാരിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് രാത്രിയിൽ കുറ്റിക്കാട് നിന്നും ബൈക്കിൽ കയറ്റി കൊണ്ടുപോയി ശ്മശാനത്തിനോട് ചേർന്നുള്ള പറമ്പിൽവെച്ച് ബലാത്സംഗത്തിനിരയാക്കിയത്.

Comments are closed.