കോഴിയിറച്ചി വില കുത്തനെ കൂടുന്നു; റമസാനിൽ ഇനിയും വർധിച്ചേക്കും, വാങ്ങൽ കുറയ്ക്കലാണ് പരിഹാരമെന്ന് ഉപഭോക്താക്കൾ
മലപ്പുറം : കോഴിയിറച്ചിക്ക് വില കുത്തനെ കൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 60-70 രൂപ വരെയാണ് വര്‍ധിച്ചത്. കനത്ത ചൂടായിട്ട് പോലും ഇത്രയധികം വില വർധിക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. കോഴിക്ക് കിലോയ്ക്ക് 140 മുതല്‍160 രൂപ വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില. ഇറച്ചിക്ക് കിലോയ്ക്ക് 220 മുതല്‍240 രൂപയാണ് ഈടാക്കുന്നത്.
റമസാന്‍ മാസം അടുത്തതിനാല്‍ വില ഇനിയും വർധിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. ചൂട് കുറഞ്ഞ് കോഴി ഉൽപാദനം വര്‍ധിക്കുന്നത് വരെ വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതേ സമയം കോഴി വാങ്ങൽ കുറച്ചാൽ വില കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. കൃത്രിമ ക്ഷാമമുണ്ടാക്കാനും ചില ലോബികൾ ശ്രമിക്കുന്നുണ്ട്. ഇതും വർധനവിന് കാരണമായിട്ടുണ്ട്.
വെള്ളവും മറ്റുമായി വേനല്‍ക്കാലത്ത് ഉൽപാദനച്ചെലവും ജില്ലയിലെ ഉൽപാദ കുറവുമാണ് വില വർധനക്ക് കാരണമായിട്ടുണ്ട്. വില കൂടിയതോടെ കോഴിയിറച്ചിയുടെ വിൽപ്പന വലിയ തോതിൽ ഇടിഞ്ഞിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. റമസാന്‍ ലക്ഷ്യമിട്ട് ഫാമുകളില്‍ ഉൽപാദനം വര്‍ധിപ്പിച്ചാല്‍ വില കുറയുമെന്നും അവർ കൂട്ടിച്ചേർത്തു.
Comments are closed.