വിര കളയാം, വിളർച്ച തടയാം: വിര നശീകരണത്തിനായി ആൽബൻഡസോൾ ഗുളിക കഴിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. വിരബാധ എല്ലാവരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. മണ്ണിൽ കളിക്കുകയും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ വിരബാധയുണ്ടാകാൻ സാധ്യത കൂടും. ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷകഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പോഷണക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയും ആറുമാസത്തിലൊരിക്കൽ വിര നശീകരണത്തിനുള്ള മരുന്ന് കഴിക്കുകയും ചെയ്താൽ വിരബാധ ഒഴിവാക്കാം.

Comments are closed.