പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ഉദ്യോഗ് മേള പത്തിന്; സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം
മലപ്പുറം: മലപ്പുറം, പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കുറ്റിപ്പുറം മേഖലാ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലും സംയുക്തമായി പത്തിന് (ശനിയാഴ്ച) ഉദ്യോഗ് മേള സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വട്ടേനാട് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മേള നടക്കുക. സ്വകാര്യ മേഖലയിലെ പ്രമുഖ തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഗൂഗിള്‍ ഫോം സമര്‍പ്പിക്കുകയോ തൊട്ടടുത്ത വി.എച്ച്.എസ്.ഇ സ്‌കൂളുമായി ബന്ധപ്പെടുകയോ ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം സ്പോട്ട് രജിസ്ട്രേഷന്‍ മുഖേനയും അഭിമുഖത്തില്‍ പങ്കെടുക്കാം. തൊഴില്‍മേളയോടൊപ്പം കരിയര്‍ സെമിനാര്‍, കരിയര്‍ പ്രദര്‍ശനം, കരിയര്‍ ക്ലിനിക്ക് എന്നിവയില്‍ പങ്കെടുക്കാനും അവസരം ഉണ്ടെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9539838080.
Comments are closed.