നിലമ്പൂർ : സമഗ്രശിക്ഷാ കേരളം നിലമ്പൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഉപജില്ലയിലെ ഭിന്നശേഷികുട്ടികളുടെ എക്സ്പോഷർ ട്രിപ്പ് സംഘടിപ്പിച്ചു. ജീവിത നൈപുണികൾ സ്വാംശീകരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.
നിലമ്പൂർ ഉപ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 30 ഭിന്നശേഷികുട്ടികളും, അഞ്ചു പൊതുവിഭാഗം കുട്ടികളും, രക്ഷിതാക്കളും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ഉൾപ്പെടെയുള്ള സംഘം നിലമ്പൂരിൽ നിന്നും ഷോർണൂരിലേക്ക് ട്രെയിൻ യാത്ര നടത്തിയത്. ഷോർണൂർ ജംഗ്ഷൻ സ്റ്റേഷൻ മാസ്റ്റർ ടി.പി സന്തോഷ്, സ്റ്റേഷൻ മാസ്റ്റർമാരായ നിതിൻ , ആതിര ശേഖർ , സിഗ്നൽ എൻജിനീയർ കെ.ബാലസുബ്രഹ്മണ്യൻ എന്നിവർ കുട്ടികൾക്ക് റെയിൽവേയുടെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു.
നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം.മനോജ് കുമാർ, ട്രെയ്നർമാരായ എ.ജയൻ, ടി.പി രമ്യ, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ സബിത് ജോൺ, വിവാസ് റോഷൻ, റൂബി മാത്യു, ഷെറിൻ കുര്യൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:
സമഗ്രശിക്ഷാ കേരളം നിലമ്പൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ നടത്തിയ എക്സ്പോഷർ ട്രിപ്പ്
Comments are closed.