രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്

കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ എസ്പിജിയുടെ സുരക്ഷാ സംഘം പരിശോധനകൾ നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. കൊച്ചിയിൽ നിന്ന് ഗുരുവായൂർ സന്ദർശനവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

വലിയ വികസന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഉണ്ടാകുമെന്നാണ് സൂചന. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ടും പുതുവയ്പിലെ വാതക പദ്ധതിയുമായി ബന്ധപ്പെട്ടും ചില പ്രഖ്യാപനങ്ങളുണ്ടാകാനും സാധ്യതയുണ്ട്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് സെന്ററും വില്ലിംഗ്‌ടൺ ഐലൻഡിലെ പുതിയ ഡ്രൈ ഡോക്കും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Comments are closed.