കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കമ്പനി സെക്രട്ടറി-ഇ4 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള ഒരു ഒഴിവ് നികത്തുന്നതിനായാണ് അപേക്ഷകർ ക്ഷണിച്ചിരിക്കുന്നത്. 45 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 70,000 രൂപ മുതൽ 2,00,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം.
അപേക്ഷകർക്ക് സെക്രട്ടേറിയൽ പ്രാക്ടീസിൽ കുറഞ്ഞത് 10 വർഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നും അല്ലെങ്കിൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം. എഴുത്ത്, ഓൺലൈൻ ടെസ്റ്റ്, അഭിമുഖങ്ങൾ എന്നിവയ്‌ക്ക് ശേഷമാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി മുഖേന ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ അറിയിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 22-ന് മുമ്പ് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യണം. കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഹോംപേജിലെ പരസ്യത്തിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത് അപേക്ഷാ പ്രക്രിയയിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് ഫോം സമർപ്പിക്കുക.
Comments are closed.