ജോലി ഒഴിവുകൾ: താനൂർ മത്സ്യഫെഡ് ഒ.ബി.എം വർക്ക് ഷോപ്പ്; തവനൂർ വൃദ്ധമന്ദിരത്തിലേക്ക് എ.എൻ.എം/ജെ.പി.എച്ച്.എൻ കരാർ നിയമനം

താനൂർ മത്സ്യഫെഡ് ഒ.ബി.എം വർക്ക് ഷോപ്പിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ മെക്കാനിക്കിനെ നിയമിക്കുന്നു. അപേക്ഷകർ ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി.എം സർവീസിങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും നിർദിഷ്ട വിദ്യാഭ്യാസ ഇല്ലാത്തവരാണെങ്കിൽ ഒ.ബി.എം. സർവീസിങിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഹൈഡ്രോളിക് പ്രെസ്സിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉള്ളവരായിരിക്കണം. ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0494 2423503.

—————
എ.എൻ.എം/ജെ.പി.എച്ച്.എൻ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിലേക്ക് എ.എൻ.എം/ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ പ്ലസ്ടു, ജെ.പി.എച്ച്.എൻ അല്ലെങ്കിൽ പ്ലസ്ടു, എ.എൻ.എം കോഴ്സ് പാസായവരും 50 വയസ്സ് കവിയാത്തവരുമാകണം. ക്ഷേമസ്ഥാനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻ പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾ സമൂഹത്തോട് പ്രതിബദ്ധതയും സേവന താത്പര്യവും ഉള്ളവരായിരിക്കണം. അഭിമുഖം ഫെബ്രുവരി 15ന് രാവിലെ പത്തിന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കും. ഫോൺ: 0494 2698822, 9048698822.

Comments are closed.