തണുപ്പിലമർന്ന് ഊട്ടി: താപനില 0.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു

ഊട്ടി: നീലഗിരി ജില്ലയിൽ മഞ്ഞുവീഴ്ച ശക്തിപ്രാപിച്ചതോടെ ഊട്ടിയിലെ കുറഞ്ഞ താപനില 0.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന താപനില 23.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 0.8 ഡിഗ്രി സെൽഷ്യസുമാണ്.

നീലഗിരി ജില്ലയിൽ നവംബർ അവസാനം തുടങ്ങിയ മഞ്ഞുവീഴ്ച ഡിസംബറിലെ ന്യൂനമർദം മൂലമുണ്ടായ മഴമൂലം കുറഞ്ഞിരുന്നു. മഴ മാറിയതോടെ മഞ്ഞുവീഴ്ച വീണ്ടും തുടങ്ങി.

Comments are closed.