എടപ്പാൾ, കുളങ്കര താലപ്പൊലി മഹോത്സവം: ഉച്ചയ്ക്ക് രണ്ട് മുതൽ എടപ്പാളില്‍ ഗതാഗതനിയന്ത്രണം

എടപ്പാൾ: എടപ്പാൾ, കുളങ്കര താലപ്പൊലി മഹോത്സവം കാരണം ഉച്ചയ്ക്ക് രണ്ട് മുതൽ എടപ്പാളില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. വട്ടംകുളം- ‘എടപ്പാൾ റൂട്ടിൽ പൂര്‍ണമായും ഗതാഗത നിയന്ത്രണമുണ്ടാകും.
പട്ടാമ്പി റോഡിലൂടെ വരുന്ന വാഹനങ്ങൾ വട്ടംകുളത്തുനിന്ന്‌ പഞ്ചായത്ത്‌ ഓഫീസ്‌ വഴിയോ, കുറ്റിപ്പാല വഴിയോ നടുവട്ടത്തെത്തി തൃശ്ശൂര്‍ റോഡിലേക്ക്‌ പ്രവേശിച്ച് യാത്ര തുടരുക.
(പൊന്നാനി -പട്ടാമ്പി യാത്രക്കാരും ഇതേ വഴി പോകുക.). പൊന്നാനി ഭാഗത്തുള്ളവർ അയിലക്കാട്‌, അംശക്കച്ചേരി/അത്താണിക്കൽ വഴി ഉപയോഗിക്കുക. പട്ടാമ്പി റോഡില്‍ റോഡരികില്‍ വാഹനങ്ങൾ നിര്‍ത്തിയിടരുത്‌. ക്ഷേത്രത്തിലേക്കിറങ്ങുന്ന പാതയോരത്തുള്ള സഫാരി മൈതാനിയിൽ വാഹന പാര്‍ക്കിങിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌.

Comments are closed.