ഗൂഡല്ലൂർ : ഗൂഡല്ലൂർ- ഊട്ടി ഹൈവേയിലെ പൈക്കാരയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി ചങ്ങാടത്തിൽ പ്രകൃതിയൊരുക്കിയ കാഴ്ചകൾ കാണാം. മരതകക്കാടുകൾക്കിടയിലൂടെയുള്ള യാത്ര മനംകുളിർപ്പിക്കുന്ന അനുഭവമാണ്. വനംവകുപ്പാണ് ഇക്കോടൂറിസത്തിന്റെ ഭാഗമായി ഇതൊരുക്കിയിരിക്കുന്നത്. ‘പാരിസൽസവാരി’ക്കുവേണ്ട സകല സജ്ജീകരണങ്ങളുമൊരുക്കിയിട്ടുണ്ട്. നീലഗിരിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സജ്ജീകരണങ്ങൾ. ദക്ഷിണേന്ത്യയിലെ പത്ത് മനോഹരതടാകങ്ങളിലൊന്നാണ് പൈക്കാരയിലേത്. പച്ചയിൽ പുതഞ്ഞ കാനനഭംഗി കൺകുളിർക്കെ കാണാം. ബോട്ടിങ്ങിനും പക്ഷിനിരീക്ഷണത്തിനും ട്രക്കിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. പൈക്കാര തടാകത്തിൽനിന്നുള്ള കാഴ്ചപൈക്കാരയിൽ വനംവകുപ്പിന്റെ പാരിസൽ സവാരിക്കുള്ള സജ്ജീകരണങ്ങൾ
എങ്ങനെ എത്തിച്ചേരാം
നിലമ്പൂർ – വഴിക്കടവ് വഴി ഗൂഡല്ലൂരിലെത്തുക. ഗൂഡല്ലൂരിൽനിന്ന് പൈക്കാരയിലേക്ക് 30 കിലോമീറ്ററാണ് ദൂരം വരുന്നത്. ഊട്ടിയിൽനിന്ന് 22 കിലോമീറ്ററാണ് പൈക്കാരയിലേക്കുള്ള ദൂരം.
Comments are closed.