നിലമ്പൂർ : നാടുകാണി ജീൻപൂളില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി സിപ്പ് ലൈൻ തയ്യാറാകുന്നു. തമിഴ്‌നാട് വനം വകുപ്പിന്റെ നേതൃത്വത്തിലാണ് ഇരുവശങ്ങളിലേക്കുമായി 650 മീറ്റര്‍ ദൂരത്തില്‍ സിപ്പ്‌ലൈൻ നിര്‍മ്മിച്ചത്.
ഉയര്‍ന്ന ടവറുകളില്‍ നിന്നും കമ്പികള്‍ 15 മീറ്റര്‍ ഉയരത്തിലാണ് വലിച്ചിട്ടുള്ളത്. നാടുകാണി അങ്ങാടിയോട് ചേര്‍ന്നാണ് ജീൻപൂള്‍ സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ രണ്ടായിരത്തോളം വ്യത്യസ്ത സസ്യങ്ങളും മരങ്ങളും ഇവിടെ ജനിതക ആവശ്യങ്ങള്‍ക്കായി വളര്‍ത്തുണ്ട്. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍, വാഹനങ്ങളില്‍ കാടുകളിലൂടെയുളള സഫാരി, അക്വേറിയം, പ്ലാന്റോറിയം, ഭക്ഷണശാല എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ സിപ്പ്‌ലൈനില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനമാണ് ഇപ്പോള്‍ നല്‍കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദ്ഘാടനം നടക്കും.
നൂറുകണക്കിന് മലയാളികളാണ് തമിഴ്‌നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസവും സഞ്ചരിക്കുന്നത്. ഇവര്‍ അതിര്‍ത്തിയിലുള്ള ജീൻപൂള്‍ സന്ദര്‍ശിച്ച ശേഷമാണ് മറ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തുടരുന്നത്. കൂടാതെ പഠന, ഗവേഷണ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തും തമിഴ്‌നാട്ടിലുമുള്ള സസ്യശാസ്ത്ര വിദ്യാര്‍ത്ഥികളും ഇവിടെ എത്തുന്നുണ്ട്. സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ലെന്ന് നാടുകാണി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വീരമണി പറഞ്ഞു.
Comments are closed.