ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടൻ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ചെരുപ്പെറിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
വിജയകാന്തിന്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ച് ജനക്കൂട്ടത്തിനിടയിലൂടെ വാഹനത്തിനടുത്തേയ്ക്ക് നടക്കുകയായിരുന്നു നടൻ. അതിനിടെയാണ് ചെരുപ്പേറ് ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് വേഗത്തിൽ തന്നെ കാറിൽ എത്തിച്ചു.
നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഇന്നലെ രാവിലെയാണ് അന്തരിച്ചത്. വിജയകാന്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 4.45ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡിഎംഡികെ ആസ്ഥാനത്ത് സംസ്കരിക്കും. വിവിധ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പൊതുജനങ്ങളും വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
Comments are closed.