ഡൽഹി: കിലോയ്ക്ക് 25 രൂപയക്ക് ഭാരത് അരി വിൽക്കാൻ പദ്ധതിയുമായി കേന്ദ്രം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരി വിപണിയിലെത്തിയേക്കും. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടിയായാണ് തീരുമാനമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സർക്കാർ ഏജൻസികളായ നാഷണൽ അഗ്രിക്കൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ(നാഫെഡ്), നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട് ലെറ്റുകൾ, സഞ്ചരിക്കുന്ന വിൽപന ശാലകൾ എന്നിവിടങ്ങളിലാണ് ഭാരത് അരി ലഭിക്കുക. അരിയുടെ ശരാശരി ചില്ലറ വിൽപന വില കിലോഗ്രാമിന് 43.3 രൂപയിൽ എത്തിയ സാഹചര്യത്തിലാണ് നീക്കം. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാണ് അരിക്ക് വര്‍ധിച്ചത്.
അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സർക്കാരിന് പ്രധാന പ്രശ്നമാണ് ധാന്യങ്ങളുടെ വില ഉയരുന്നത്. സർക്കാർ ഇതിനകം തന്നെ ആട്ടയും പയർവർഗവും ഈ ബ്രാൻഡിന് കീഴിൽ വിൽക്കുന്നുണ്ട്.
Next Post
Comments are closed.