അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസ് തീരുമാനിക്കട്ടെ: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് അവരുടേതായ തീരുമാനം എടുക്കട്ടെയെന്നായിരുന്നു പ്രതികരണം. വിഷയം ചർച്ച ചെയ്യാനായി മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും.

വിശ്വാസത്തിനോ ആരാധനക്കോ പാർട്ടി എതിരല്ല. ആരാധന തുടങ്ങുന്നതല്ല പ്രശ്‌നം. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കുന്ന തരത്തിലാണ് ഇതുകൊണ്ട് പോകുന്നത്. ഇതിനെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഓരോ പാർട്ടിയും ഇത് തിരിച്ചറിയണം. അതിന് അനുസരിച്ച് നിലപാട് എടുക്കണമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

Comments are closed.