കോഴിക്കോട്: പാചക വാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജന്‍സിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ചൊവ്വാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എല്‍.പി.ജി ഓപണ്‍ ഫോറത്തില്‍ പരാതികള്‍ കേട്ടശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. റീഫില്‍ സിലിണ്ടര്‍ വീട്ടിലെത്തിച്ചു നല്‍കുന്നതിന് നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
ഏജന്‍സി ഷോറൂമില്‍നിന്ന് അഞ്ച് കി.മീറ്റർ ദൂരപരിധിവരെ സൗജന്യ ഡെലിവറിയാണ്. അതിനുശേഷമുള്ള ഓരോ അഞ്ച് കി.മീറ്റർ ദൂരത്തിനും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഗ്യാസിന്റെ വിലയും ട്രാൻസ്പോർട്ടേഷന് ചാര്‍ജും ബില്ലില്‍ രേഖപ്പെടുത്തണം. ബില്‍ തുക മാത്രമേ ഉപഭോക്താവില്‍നിന്ന് വാങ്ങാന്‍ പാടുള്ളൂ.
നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്നതായി തെളിഞ്ഞാൽ ഏജന്‍സിയുടെ ലൈസന്‍സ് ഉൾപ്പെടെ റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed.