തിരൂർ ആലിങ്ങലിൽ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീൻ ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയ കേസില്‍ ഗൂഗിളിന്‍റെ സഹായം തേടി പോലീസ്
തിരൂർ: തിരൂർ ആലിങ്ങലിലെ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീൻ ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയ കേസില്‍ ഗൂഗിളിന്‍റെ സഹായം തേടി പൊലീസ്. അക്ഷയ കേന്ദ്രത്തിലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച സോഫ്റ്റ് വെയറിലെ ലോഗിന്‍ വിവരങ്ങള്‍ക്കായി ഗൂഗിളിന് ഇ മെയില്‍ അയച്ചു. വ്യാജ ആധാര്‍ നിര്‍മ്മിച്ച സംഘം അക്ഷയകേന്ദ്രം അധികൃതരെ ബന്ധപ്പെട്ട മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
തിരൂര്‍ ആലിങ്ങല്‍ അക്ഷയകേന്ദ്രത്തിലെ ആധാര്‍ മെഷ്യനില്‍ നുഴഞ്ഞു കയറി വ്യാജമായി സൃഷ്ടിച്ചെടുത്തത് 38 ആധാര്‍ കാര്‍ഡുകളാണ്. വ്യാജ ആധാറുകള്‍ കണ്ടെത്തിയതാവട്ടെ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും. അക്ഷയ കേന്ദ്രം അധികൃതരുടെ പരാതിയില്‍ ഐ ടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് തിരൂര്‍ പോലീസ് കേസെടുത്തത്. പിന്നീട് കേസ് സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി.
Comments are closed.