തിരൂർ : ബി.എം ആൻ്റ് ബി.സി ചെയ്ത് നവീകരിച്ച താനാളൂർ – പുത്തനത്താണി റോഡ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നവീകരണം പൂർത്തീകരിച്ചത്. പൊന്മുണ്ടം, ചെറിയമുണ്ടം, വളവന്നൂർ, കൽപ്പകഞ്ചേരി, ആതവനാട് എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുകയും ദേശീയപാതയുമായി പുത്തനത്താണി ജങ്ഷനിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന പാതയാണിത്. പുത്തനത്താണിയിൽ നാട മുറിച്ച ശേഷം തിരൂരിൽ നടന്ന ആർ.ഒ.ബി അപ്രോച്ച് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ:
താനാളൂർ പുത്തനത്താണി നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
Comments are closed.