മലപ്പുറം : സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്കാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഏറ്റുവാങ്ങി. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വെച്ച് ചലച്ചിത്ര താരവും സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും ആയ ടോവിനോ തോമസില്‍ നിന്നാണ് ജില്ലാ കളക്ടര്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. 2024 ലെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്കാരം ലഭിച്ചത്. മലപ്പുറം ജില്ലാ കളക്ടര്‍ക്കൊപ്പം തൃശൂർ, കോഴിക്കോട് ജില്ലാ കളക്ടർമാര്‍ക്കും പുരസ്കാരം പങ്കിട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, എറണാകുളം ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ്, അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സി. ഷർമിള, ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ കെ എം ജോൺസൻ, ഡയറക്ടർ ഫാ. എബ്രഹാം ഒലിയപുരത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments are closed.