മലപ്പുറം : വൈദ്യുത പോസ്റ്റുകളില്‍ അനധികൃതമായി വലിച്ചിട്ടുള്ളതും കെട്ടിവെച്ചിരിക്കുന്നതുമായ കേബിളുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ നീക്കം ചെയ്യുമെന്ന് ചെയ്യുമെന്ന് കെ.എസ്.ഇ.ബി മഞ്ചേരി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ലൈന്‍ പ്രവൃത്തികള്‍ക്ക് ബുദ്ധിമുട്ടും വലിയ തോതില്‍ സുരക്ഷാ പ്രശ്‌നവും സൃഷ്ടിക്കുന്നതിനാല്‍ ഇവ നീക്കം ചെയ്യുന്നതിന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇത് നടപ്പാവാത്തതിനെത്തുടര്‍ന്നാണ് നടപടി.
Comments are closed.