മാലിന്യം നിറഞ്ഞ് വൃത്തികേടായി കിടക്കുന്ന അങ്ങാടിപ്പുറം റെയിവേ മേൽപ്പാലത്തിന് അടിവശത്തിന് ശാപമോക്ഷമാകുന്നു

പെരിന്തൽമണ്ണ : മാലിന്യം നിറഞ്ഞ് വൃത്തികേടായി കിടക്കുന്ന അങ്ങാടിപ്പുറം റെയിവേ മേൽപ്പാലത്തിന് അടിവശത്തിന്
50 ലക്ഷത്തിന്റെ ബൃഹദ്പദ്ധതി വരുന്നതായി മഞ്ഞളാംകുഴി അലി എം.എൽ.എ. പറഞ്ഞു. ഓപ്പൺ ജിം, കുട്ടികൾക്കുള്ള പാർക്ക്, വൃദ്ധരായവർക്ക് ഒഴിവു സമയം ചെലവഴിക്കാനുള്ള ആരാമ കേന്ദ്രം തുടങ്ങി 50 ലക്ഷത്തിന്റെ പദ്ധതിയാണ് ദേശീയപാതയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്. അടുത്തു തന്നെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതായി എം.എൽ.എ. പറഞ്ഞു. മേൽപ്പാലത്തിന് താഴെ ലെൻസ് ഫെഡ് ഒരുക്കിയ സ്നേഹാരാമത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം.എൽ.എ. മാലിന്യം നിറഞ്ഞും സാമൂഹിക വിരുദ്ധശല്യവും കാരണം മേൽപ്പാലത്തിന് അടിവശം കാലങ്ങളായി മോശം അവസ്ഥയിലാണ്. പദ്ധതി നടപ്പായാൽ ജനങ്ങൾക്ക് ഇവിടം കൂടുതൽ ഉപയോഗപ്രദമാകും.

Comments are closed.