മലപ്പുറം: സേവന മേഖലയിൽ ഇ-സേവ കേന്ദ്രങ്ങൾ, ഫ്രണ്ട് ഓഫീസ് സംവിധാനം, കോമൺ ഫെസിലിറ്റി സെന്ററുകൾ എന്നിവ ആരംഭിക്കുവാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും കുടുംബശ്രീ പരിശീലനം നൽകുന്നു. വിവിധ സേവന മേഖലകളിലെ സംരംഭ സാധ്യതകൾ മുൻ നിർത്തിയാണ് പരിശീലനം. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ വാർഡ്, അയൽക്കൂട്ടം വിവരങ്ങൾ സഹിതം അതത് തദ്ദേശ സ്ഥാപനത്തിലെ കുടുംബശ്രീ സിഡിഎസിലോ https://forms.gle/Z1paQbo97aoGHuUH7 എന്ന ലിങ്കു വഴിയോ അപേക്ഷ നല്‍കണം.
Comments are closed.