മലപ്പുറം എൻ എസ് എസ് അലുംനിയുടെ ഭാഗമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

തിരൂർ : മലപ്പുറം എൻ എസ് എസ് അലുംനി മനസ്സ് ന്റെ ഭാഗമായി റിപ്പബ്ലിക് ദിനം ആഘോഷിക്കുകയും അലുംനിയുടെ തുടർ പരിപാടികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു . “മനസ്സ്” മലപ്പുറം വിംഗിലൂടെ കമ്മ്യൂണിറ്റി സേവനത്തിനും ദേശീയ വികസനത്തിനുമുള്ള പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. അലുംനിയുടെ ഭാഗമായുള്ള സാംസ്കാരിക- സാമൂഹിക ജീവകാരുണ്യ രംഗത്തെ നല്ല ശ്രമങ്ങൾ ഇനിയും തുടരുമെന്ന് കമ്മിറ്റി അറിയിച്ചു . ചെയർമാൻ കാദർ കെ എ,പ്രസിഡന്റ് പ്രണവ്,വൈസ് പ്രസിഡന്റ് മുസമ്മിൽ, സെക്രട്ടറി സാബിത്, മീഡിയ കോ- ഓർഡിനേറ്റർ ഇജാസ് കളരിക്കൽ തുടങ്ങി 40 എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.

Comments are closed.