തിരൂർ : പെരുവഴിയമ്പലം വളവിൽ പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക് മരത്തടി കയറ്റി പോകുകയായിരുന്ന ലോറി തല കീഴായി മറിഞ്ഞു. വലിയ രീതിയിലുള്ള ശബ്ദം കേട്ടതിനെ തുടർന്ന് ഓടിയെത്തിയ പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് തിരൂർ നിന്നും ഫയർ ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്രവർത്തനം നടത്തി. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ നിസ്സാര പരുക്കുകളോടെ തിരൂർ ശിഹാബ് തങ്ങൾ മെമ്മോറിയാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments are closed.