സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്: പ്രതിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു
പെരിന്തൽമണ്ണ : സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന 14 കാരിയോട് നഗ്നത പ്രദർശിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ.
തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു (23)വിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്. പുലാമന്തോളിൽ നിന്ന് സ്കൂൾ വിട്ട് പോകുന്നതിനിടെ റോഡരികിൽ വെച്ച് നഗ്നത പ്രദർശിപ്പിച്ചെന്നാണ് പരാതി. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എസ്.ഐ. ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിൽ എ.എസ്.ഐ. രേഖ, സീനിയർ സി.പി.ഒ. സജീർ, സി.പി.ഒ. കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments are closed.