തിരൂർ : റെയിൽവേ ട്രാക്കിനോടുചേർന്ന് നടക്കുകയായിരുന്ന യുവാവിന്റെ കാലിന് വന്ദേഭാരത് തീവണ്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റു. പുറത്തൂർ സ്വദേശി പടന്നയിൽ ഷാജി (40)യുടെ വലതു ഉപ്പൂറ്റിയാണ് പൂർണമായും തകർന്നത്. ഇന്നലെ രാവിലെ 10.50ന് തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്ക് പോവുകയായിരുന്ന ട്രെയിൻ മുത്തൂർ ദേശബന്ധുവായനശാലയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ആർ.പി.എഫ്. എസ്.ഐ. കെ.എം. സുനിൽകുമാറും സംഘവും സ്ഥലത്തെത്തി. ഇവരും നാട്ടുകാരുംചേർന്ന് ഷാജിയെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു.
Comments are closed.