എരമംഗലം കണ്ണേങ്കാവിൽ ആനയിടഞ്ഞു; നാലു പേർക്ക് പരുക്കേറ്റു

തിരൂർ : പ്രസിദ്ധമായ എരമംഗലം ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനിടെ ആനയിടഞ്ഞ് നാലു പേർക്ക് പരുക്കേറ്റു. കൊരട്ടിക്കര സ്വദേശികളായ ചെമ്പ്രവീട്ടിൽ ഗംഗാധരൻ (54), വിഷ്ണു (11), പിടാവന്നൂർ അനിൽ (45), മൂക്കുതല സ്വദേശി പെരുമ്പതയിൽ രാജൻ(53) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ അനിലിനെ വിദഗ്ദ്ധ ചികിത്സക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആളുകൾ ചിതറിയോടിയതോടെ നിരവധി പേർക്ക് നിസ്സാരമായ പരുക്കുകളും പറ്റിയിട്ടുണ്ട്. ആനപ്പുറത്ത് ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Comments are closed.