മലപ്പുറം : അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 വർഷത്തേക്ക് ഇ ഗ്രാന്റ്സ് പോർട്ടൽ, പി.എഫ്.എം.എസ്, നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ എന്നിവ മുഖേനയാണ് അപേക്ഷ ക്ഷണിച്ചത്. പദ്ധതി പ്രകാരം ഇ ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സർക്കാർ/എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതരായ വിദ്യാർഥികൾക്ക് ഫെബ്രുവരി 29നകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
Comments are closed.