ചമ്രവട്ടം ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്

പൊന്നാനി : ചമ്രവട്ടം ജംഗ്ഷനിൽ പൊന്നാനി ഭാഗത്തുനിന്നും എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും-കുറ്റിപ്പുറം ഭാഗത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്._
അപകടത്തിൽ പരിക്ക് പറ്റിയ പൊന്നാനി എം എൽ എ റോഡ് സ്വദേശി പണിക്കവീട്ടിൽ സാബിറ (45) റഫീക്ക് (54) എന്നിവരെ നാട്ടുകാർ ചേർന്ന് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.