പുറത്തൂർ മില്ലുംപടിയിൽ സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് പൊന്നാനി സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്ക്
തിരൂർ: പുറത്തൂർ മില്ലുംപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പൊന്നാനി സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്ക്.
തിരൂരിൽ നിന്നും പുറത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കാവിലക്കാട് നിന്നും തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് . അപകടത്തിൽ അയിങ്കലം സ്വദേശി ചെറുനിലത്ത് കരീം (43) കാവിലക്കാട് സ്വദേശികളായ പോണ്ടുവീട്ടിൽ റിഷാം (18) ജിതിൻ വിജയൻ (18) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശ്യപത്രിയിൽ പ്രവേശിപ്പിച്ചു.
Comments are closed.