മലപ്പുറം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലപ്പുറം ചോലയ്ക്കര ഏറന്തൊടി വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്.
ഐഡിബിഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയില്‍ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകള്‍ പണയം വെച്ച് മൂന്ന് ലക്ഷത്തി എണ്‍പത്തയ്യായിരം രൂപയാണ് തട്ടിയത്. മലപ്പുറം, മഞ്ചേരി തൊടുപുഴ, വടക്കാഞ്ചേരി സ്‌റ്റേഷനുകളിലായി സമാന സ്വഭാവമുള്ള 13 കേസുകള്‍ മുഹമ്മദ് അഷ്റഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരുമ്പാവൂർ ഭാഗത്ത് തടിക്കച്ചവടത്തിന്റെ ഏജന്റാണ് അഷ്റഫ്.
Comments are closed.