യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും.
ഡി ജി പി ഓഫീസിലേക്കുള്ള മാര്‍ച്ചിലെ സംഘര്‍ഷത്തിനെ തുടര്‍ന്നെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതിയാണ് ഇന്ന് പരിഗണിക്കുക. ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പുറത്തിറങ്ങാനാകുമെന്നാണ് വ്യക്തമാകുന്നത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടുള്ള പുതിയ രണ്ട് കേസുകളില്‍ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഡി ജി പി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഇന്ന് തന്നെ രാഹുലിന് പുറത്തിറങ്ങാനായേക്കും.

Comments are closed.