തിരൂർ: തിരൂരിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് പണിയാൻ അഞ്ചുസെന്റ് ഭൂമി പ്രത്യേകമായി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. തിരൂർ മിനി സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ഭൂമിയാണ് വില്ലേജ് ഓഫീസ് പണിയാൻ വിട്ടുകൊടുക്കുക. ഭൂമി വിട്ടുകൊടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരൂരിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നത്. തിരൂരിൽ നവ കേരളസദസ്സിൽ വന്ന പരാതി പൊതുമരാമത്ത്- റവന്യൂ മന്ത്രിമാർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി അനുവദിച്ചത്.
Comments are closed.