സഞ്ജു വി സാംസൺ പെരിന്തൽമണ്ണ തേക്കിൻകോട് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തുന്നു

പെരിന്തൽമണ്ണ : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പെരിന്തൽമണ്ണ തേക്കിൻകോട് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തുന്നു. മാർച്ച് ആദ്യം രണ്ടു ദിവസമാണ് സഞ്ജു പരിശീലനത്തിനായി എത്തും. മാർച്ച് 22നാണ് ഐ.പി.എൽ. സീസൺ തുടങ്ങുന്നത്. ഇതിനു മുന്നോടിയായുള്ള പരിശീലനമായതിനാൽ സഞ്ജുവിനൊപ്പം രാജസ്ഥാൻ റോയൽസിലെ മറ്റു ചില താരങ്ങളും ഉണ്ടായേക്കും.
മലപ്പുറത്തെ ക്രിക്കറ്റ് പ്രേമികൾക്ക് സഞ്ജുവിന്റെ വരവ് ആവേശമാകും. ഇതിനോടകം തന്നെ ക്രിക്കറ്റ് പ്രേമികൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരണവും തുടങ്ങിയിട്ടുണ്ട്. തേക്കിൻകോട് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുൻപ് ചില ആഭ്യന്തര, ലീഗ് മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്. മികച്ച നെറ്റ് പ്രാക്ടീസ് സംവിധാനങ്ങളും ഇവിടെയുണ്ട്. ഇതു കണക്കിലെടുത്താണ് സഞ്ജു പെരിന്തൽമണ്ണ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്.

Comments are closed.