എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും; മാതൃക പരീക്ഷ 19ന് തുടങ്ങും

തിരുവനന്തപുരം: എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഈ മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമായിരിക്കും പരീക്ഷ.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ പൊതു പരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 27 നാണ് അവസാനിക്കുന്നത്.

Comments are closed.