ആദ്യം www.kseb.in ൽ പ്രവേശിക്കുക. തുടർന്ന് ന്യൂ കണക്ഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വീടുകളിലേക്കാണെങ്കിൽ ഡൊമസ്റ്റിക് എന്നും അല്ലെങ്കിൽ നോൺ ഡൊമസ്റ്റിക് കണക്ഷൻ ഓപ്ഷനെടുത്ത് മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം നൽകി രജിസ്റ്റർ ചെയ്യുക. തുടർന്ന് മൊബൈലിൽ വരുന്ന ഒ ടി പി ഉപയോഗിച്ച് വെരിഫൈ ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ജില്ല, ബന്ധപ്പെട്ട ഇലക്ട്രിക് സെക്ഷൻ തുടങ്ങിയ വിവരങ്ങൾ നൽകുക. പേര്, അച്ഛൻ/ അമ്മയുടെ പേര്, ആധാർ, വീട് നമ്പർ, വിലാസം, സർവേ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക. ഇതിന് ശേഷം KSEB ഉദ്യോഗസ്ഥൻ വീട്ടിലെത്തി പരിശോധന നടത്തേണ്ട തീയതി തിരഞ്ഞെടുക്കാവുന്നതാണ്. ഇലക്ട്രിക് കോൺട്രാക്ടറുടെ പേര്, സർട്ടിഫിക്കറ്റ് നമ്പർ നൽകുക. ഇതിന് ശേഷം അഡ്രസ് പ്രൂഫ് ആയി ഫോട്ടോ പതിച്ച ഏതെങ്കിലും രേഖ, ഓണർഷിപ്പ് തെളിയിക്കുന്നതിന് കരം അടച്ച രസീത് എന്നിവ അപ്ലോഡ് ചെയ്ത് ഫൈനൽ സബ്മിറ്റ് ചെയ്യുക. ഇതിന് ശേഷം അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് വെക്കുക.
ടോൾ ഫ്രീ നമ്പർ : 1912.
Comments are closed.