മലപ്പുറം : പരിചരണ രംഗത്തും സേവന രംഗത്തും സംരംഭങ്ങള്‍ തുടങ്ങുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നു. ഹോം കെയര്‍, ഹൗസ് കീപ്പിങ്ങ്, പ്രസവ ശുശ്രൂഷ, പാലിയേറ്റീവ് കെയര്‍, വയോജന പരിപാലനം, ഡേ കെയര്‍ എന്നിവയിലാണ് പരിശീലനം. പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് കെ.എല്‍ 10 ബി എന്ന ലേബര്‍ ബാങ്ക് സംവിധാനത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും സ്വയം തൊഴില്‍ കണ്ടെത്താനും സാധിക്കും. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ വാര്‍ഡ്, അയല്‍ക്കൂട്ടം വിവരങ്ങള്‍ സഹിതം അതാത് തദ്ദേശ സ്ഥാപനത്തിലെ കുടുംബശ്രീ സിഡിഎസില്‍ അപേക്ഷിക്കണം.
Comments are closed.