അൽ ഐനിൽ വാഹനാപകടം: വൈലത്തൂർ സ്വദേശിയായ യുവാവ്‌ മരണപ്പെട്ടു

തിരൂർ : അൽ ഐൻ അൽ വോഗാനിൽ വെച്ച് ഇന്നലെ വൈകുന്നേരം മോട്ടോർ സൈക്കിളിൽ മറ്റാരു വാഹനം ഇടിച്ച് തിരൂർ വൈലത്തൂർ കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി മായിൻ ഹാജി തടത്തിപറമ്പിൽ എന്നിവരുടെ മകനും അൽഐൻ അൽവഗാനിൽ ഫെയ്മസ് ഫ്ലവർ മിൽ എന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ തടത്തിൽ പറമ്പിൽ സമീർ (40) ആണ് മരണപ്പെട്ടത്. ഓടിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
തിത്തീമുവാണ് ഷമീറിന്റെ മാതാവ്. ഭാര്യ: ഫൻസിയ. മക്കൾ: റോഷൻ (9 വയസ്സ്), ആറ് മാസം പ്രായമുള്ള റസൽ ആദം.
അൽഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments are closed.