മൂന്ന് വയസുകാരിയെ പുലി കൊന്നു: പന്തല്ലൂരിൽ നാളെ ഹർത്താൽ; റോഡ് ഉപരോധിച്ച് നാട്ടുകാർ, നാടുകാണി ചുരത്തിൽ ഗതാഗത തടസ്സം
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂരിൽ നാളെ (ഞായറാഴ്ച) ഹർത്താൽ. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന് നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവമുണ്ടായത്. ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലൻ ദേവിയുടേയും മകൾ നാൻസിയാണ് മരിച്ചത്. അങ്കണവാടിയിൽ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്.
Comments are closed.