മലപ്പുറം : കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ ജെറിയാട്രിക്, പാലിയേറ്റീവ്, ഹോം കെയർ വിഭാഗത്തിൽ 15 ദിവസത്തെ പരിശീലനം നൽകുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗമോ /കുടുംബാംഗമോ / ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30-55. രാത്രിയും പകലും ഡ്യൂട്ടി ചെയ്യാൻ താൽപര്യമുള്ളവർക്ക് മുൻഗണന നൽകും. വിവിധ ട്രെയ്നിങ് ഏജൻസി മുഖേന നടത്തുന്ന പരിശീലനത്തിനായി അപേക്ഷ ബയോഡാറ്റ സഹിതം ഫെബ്രുവരി നാലിനുള്ളിൽ അതാത് സി.ഡി.എസുകളിൽ സമർപ്പിക്കണം. ജില്ലയിൽ നിന്നും 100 പേരെ കണ്ടെത്തി പരിശീലനം നൽകും. പരിശീലനത്തിന് താൽപര്യമുള്ളവരിൽ നിന്നും ആദ്യഘട്ട സ്‌ക്രീനിങ്ങ് നടത്തി തെരഞ്ഞെടുക്കുന്നവരെ പരിശീലനത്തിന് പരിഗണിക്കും.
Comments are closed.