പുലാമന്തോൾ: ഷൊര്‍ണൂര്‍- പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതി ചെയ്യുന്ന പുലാമന്തോള്‍ പാലത്തിന്റെ അടിയന്തിര അറ്റകുറ്റ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ജനുവരി 10) മുതല്‍ ഫെബ്രുവരി ഒമ്പത് വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഈ കാലയളവില്‍ കൊളത്തൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍നിന്നും പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങള്‍ കട്ടുപാറ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് വണ്ടുംതറ വഴി കൊപ്പം ജങ്ഷനില്‍ എത്തണം. കൊളത്തൂര്‍, വളാഞ്ചേരി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കൊപ്പം ജങ്ഷനില്‍ നിന്നും തിരിഞ്ഞു പോകണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 9072639521.
Comments are closed.