കോട്ടക്കൽ: കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്റെ മകൻ ഷഹബാസ് (19) ആണ് മരിച്ചത്.
ഇന്നലെ രാത്രി തീവണ്ടിയിൽ നാട്ടിലേക്ക് വരുന്നതിനിടെ തമിഴ്നാട് സേലത്ത് വെച്ചാണ് അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കുടുംബം തമിഴ്നാട്ടിലേക്ക് തിരിച്ചു. മരവട്ടം ഗ്രേസ് വാലി കോളേജ് വിദ്യാർത്ഥിയാണ് ഷഹബാസ് .
Comments are closed.