നിലമ്പൂർ : നിലമ്പൂർ നഗരസഭയും വ്യാപാരിവ്യവസായി ഏകോപനസമിതിയും വ്യാപാരിസമിതിയും ചേർന്ന് നടത്തുന്ന യുനെസ്‌കോ നിലമ്പൂർ പാട്ടുത്സവം ഷോപ്പിങ് ടൂറിസം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. 15 ദിവസത്തെ പരിപാടികളാണ് നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കുക. ഇന്ന് മുതൽ പതിനൊന്നാം തീയതി വരെ കോവിലകത്തുമുറി റോഡിനോടു ചേർന്ന് സജ്ജമാക്കിയ വേദിയിൽ ഭിന്നശേഷിക്കാരുടെ കലാപരിപാടികൾ, പ്രാദേശിക കലാകാരൻമാർ അവതരിപ്പിക്കുന്ന പരിപാടികൾ, നാടകങ്ങൾ, കുടുംബശ്രീ വനിതകളുടെ കലാപരിപാടികൾ തുടങ്ങിയവ നടക്കും. ഈ മാസം 12 മുതൽ 15 വരെ നാലു ദിവസങ്ങളിലായി നിർദിഷ്ട നിലമ്പൂർ ബൈപ്പാസിൽ മെഗാ സ്റ്റേജ് ഷോകളും നടക്കും. സ്റ്റേജ് ഷോകളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിൽ മന്ത്രിമാർ, കലാ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
Comments are closed.